Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reducing Duty

എ​​​​​​ണ്ണ​​​​​​ക്ക​​​​​​മ്പനികൾക്ക് കേന്ദ്രത്തിന്‍റെ കൈത്താങ്ങ് ; പെട്രോൾ, ഡീസൽ വില തീരുവ കുറച്ച് വർധന തടഞ്ഞു

ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: പെ​​​​​​ട്രോ​​​​​​ളി​​​​​​ന്‍റെ​​​​​​യും ഡീ​​​​​​സ​​​​​​ലി​​​​​​ന്‍റെ​​​​​​യും എ​​​​​​ക്സൈ​​​​​​സ് തീ​​​​​​രു​​​​​​വ കു​​​​​​റ​​​​​​ച്ചു. ഇ​​​​​​വയ്ക്കുണ്ടാ​​​​​​യി​​​​​​രു​​​​​​ന്ന പ്ര​​​​​​ത്യേ​​​​​​ക അ​​​​​​ധി​​​​​​ക എ​​​​​​ക്സൈ​​​​​​സ് തീ​​​​​​രു​​​​​​വ (എ​​​​​​സ്എ​​​​​​ഇ​​​​​​ഡി) പ​​​​​​ത്തു രൂ​​​​​​പ വീ​​​​​​ത​​​​​​മാ​​​​​​ണ് കു​​​​​​റ​​​​​​ച്ച​​​​​​ത്. പ​​​​​​ശ്ചി​​​​​​മേ​​​​​​ഷ്യ​​​​​​ൻ സം​​​​​​ഘ​​​​​​ർ​​​​​​ഷം മൂ​​​​​​ല​​​​​​മു​​​​​​ണ്ടാ​​​​​​യ ക്രൂ​​​​​​ഡ് ഓ​​​​​​യി​​​​​​ൽ വി​​​​​​ല​​​​​​വ​​​​​​ർ​​​​​​ധ​​​​​​ന​​​​​​യിൽ​​​​​​നി​​​​​​ന്നു രാ​​​​​​ജ്യ​​​​​​ത്തെ എ​​​​​​ണ്ണ​​​​​​ക്ക​​​​​​ന്പ​​​​​​നി​​​​​​ക​​​​​​ളെ സം​​​​​​ര​​​​​​ക്ഷി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​ണ് കേ​​​​​​ന്ദ്ര നീ​​​​​​ക്കം.

സർക്കാർ തീ​​​​​​രു​​​​​​മാ​​​​​​നം രാ​​​​​​ജ്യ​​​​​​ത്തെ പെ​​​​​​ട്രോ​​​​​​ൾ, ഡീ​​​​​​സ​​​​​​ൽ വി​​​​​​ല​​​​​​യി​​​​​​ൽ കാ​​​​​​ര്യ​​​​​​മാ​​​​​​യ മാ​​​​​​റ്റ​​​​​​മു​​​​​​ണ്ടാ​​​​​​ക്കി​​​​​​ല്ലെ​​​​​​ങ്കി​​​​​​ലും ക​​​​​​ന്പ​​​​​​നി​​​​​​ക​​​​​​ൾ ഇ​​​​​​ന്ധ​​​​​​നവി​​​​​​ല വ​​​​​​ർ​​​​​​ധി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​തു ത​​​​​​ട​​​​​​യാ​​​​​​ൻ സ​​​​​​ഹാ​​​​​​യ​​​​​​ക​​​​​​മാ​​​​​​കും. ക്രൂ​​​​​​ഡ് ഓ​​​​​​യി​​​​​​ൽ വി​​​​​​ല​​​​​​വ​​​​​​ർ​​​​​​ധ​​​​​​ന മൂ​​​​​​ലം പെ​​​​​​ട്രോ​​​​​​ൾ ലി​​​​​​റ്റ​​​​​​റി​​​​​​ന് ഏ​​​​​​ക​​​​​​ദേ​​​​​​ശം 24 രൂ​​​​​​പ​​​​​​യും ഡീ​​​​​​സ​​​​​​ൽ ലി​​​​​​റ്റ​​​​​​റി​​​​​​ന് ഏ​​​​​​ക​​​​​​ദേ​​​​​​ശം 30 രൂ​​​​​​പ​​​​​​യും എ​​​​​​ണ്ണ​​​​​​ക്ക​​​​​​ന്പ​​​​​​നി​​​​​​ക​​​​​​ൾ​​​​​​ക്കു ന​​​​​​ഷ്‌​​​​​​ട​​​​​​മു​​​​​​ണ്ടാ​​​​​​കു​​​​​​ന്നു​​​​​​ണ്ടെ​​​​​​ന്ന് കേ​​​​​​ന്ദ്ര പെ​​​​​​ട്രോ​​​​​​ളി​​​​​​യം മ​​​​​​ന്ത്രി ഹ​​​​​​ർ​​​​​​ദീ​​​​​​പ് സിം​​​​​​ഗ് പു​​​​​​രി ചൂണ്ടിക്കാട്ടി.

അ​​​​​​ഞ്ചി​​​​​​ട​​​​​​ത്തു നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭാ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് ന​​​​​​ട​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​ൽ പെ​​​​​​ട്ടെ​​​​​​ന്നു​​​​​​ള്ള വി​​​​​​ല​​​​​​വ​​​​​​ർ​​​​​​ധ​​​​​​ന തി​​​​​​രി​​​​​​ച്ച​​​​​​ടി​​​​​​യാ​​​​​​യേ​​​​​​ക്കു​​​​​​മെ​​​​​​ന്ന തി​​​​​​രി​​​​​​ച്ച​​​​​​റി​​​​​​വി​​​​​​ലാ​​​​​​ണ് ത​​​​​​ത്കാ​​​​​​ല​​​​​​ത്തേ​​​​​​ക്ക് പ്ര​​​​​​ത്യേ​​​​​​ക അ​​​​​​ധി​​​​​​ക എ​​​​​​ക്സൈ​​​​​​സ് തീ​​​​​​രു​​​​​​വ കു​​​​​​റ​​​​​​യ്ക്കാ​​​​​​നു​​​​​​ള്ള കേ​​​​​​ന്ദ്ര​​​​​​ തീ​​​​​​രു​​​​​​മാ​​​​​​നം.

പ​​​ശ്ചി​​​മേ​​​ഷ്യ​​​ന്‍ സം​​​ഘ​​​ര്‍ഷ​​​ത്തി​​​നു പി​​​ന്നാ​​​ലെ ബ്രെ​​​ന്‍റ് ക്രൂ​​​ഡ് ഓ​​​യി​​​ൽ ബാ​​​ര​​​ലി​​​ന് 110 ഡോ​​​ള​​​റാ​​​യി. ഇ​​​ത് എ​​​ണ്ണ​​​ക്ക​​​മ്പ​​​നി​​​ക​​​ള്‍ക്കു തി​​​രി​​​ച്ച​​​ടി​​​യാ​​​യി​​​രു​​​ന്നു. കൂ​​​ടി​​​യ വി​​​ല​​​യ്ക്കു വാ​​​ങ്ങി കു​​​റ​​​ഞ്ഞ വി​​​ല​​​യ്ക്കു വി​​​ല്‍ക്കു​​​ന്ന​​​ത് തു​​​ട​​​രാ​​​നാ​​​കി​​​ല്ലെ​​​ന്ന് എ​​​ണ്ണ​​​ക്ക​​​മ്പ​​​നി​​​ക​​​ള്‍ സൂ​​​ചി​​​പ്പി​​​ച്ചി​​​രു​​​ന്നു. ഇ​​​ന്ധ​​​ന​​​വി​​​ല വ​​​ര്‍ധി​​​പ്പി​​​ക്കേ​​​ണ്ടിവ​​​രു​​​മെ​​​ന്നും ക​​​മ്പ​​​നി​​​ക​​​ള്‍ സ​​​ര്‍ക്കാ​​​രി​​​നെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി.

എ​​​​​​ന്നാ​​​​​​ൽ, എ​​​​​​ക്സൈ​​​​​​സ് തീ​​​​​​രു​​​​​​വ കു​​​​​​റ​​​​​​യ്ക്കു​​​​​​ന്നു​​​​​​വെ​​​​​​ന്ന ത​​​​​​ല​​​​​​ക്കെ​​​​​​ട്ട് ആ​​​​​​ശ്വാ​​​​​​സം ന​​​​​​ൽ​​​​​​കു​​​​​​ന്നു​​​​​​വെ​​​​​​ന്ന​​​​​​ത് ആ​​​​​​ഖ്യാ​​​​​​ന​​​​​​ത്തി​​​​​​ൽ മാ​​​​​​ത്ര​​​​​​മാ​​​​​​ണെ​​​​​​ന്നും യാ​​​​​​ഥാ​​​​​​ർ​​​​​​ഥ്യ​​​​​​ത്തി​​​​​​ല​​​​​​ല്ലെ​​​​​​ന്നും കോ​​​​​​ണ്‍ഗ്ര​​​​​​സ് വി​​​​​​മ​​​​​​ർ​​​​​​ശി​​​​​​ച്ചു. എ​​​​​​ണ്ണ​​​​​​ക്ക​​​​​​ന്പ​​​​​​നി​​​​​​ക​​​​​​ൾ കേ​​​​​​ന്ദ്ര​​​​​​സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​നു ന​​​​​​ൽ​​​​​​കി​​​​​​യി​​​​​​രു​​​​​​ന്ന പ്ര​​​​​​ത്യേ​​​​​​ക അ​​​​​​ധി​​​​​​ക എ​​​​​​ക്സൈ​​​​​​സ് തീ​​​​​​രു​​​​​​വ​​​​​​യി​​​​​​ലെ "പ്ര​​​​​​ത്യേ​​​​​​ക', "എ​​​​​​ക്സൈ​​​​​​സ്' എ​​​​​​ന്നീ വാ​​​​​​ക്കു​​​​​​ക​​​​​​ൾ​​​​​​ത​​​​​​ന്നെ ഈ ​​​​​​നി​​​​​​കു​​​​​​തി എ​​​​​​ത്ര​​​​​​ത്തോ​​​​​​ളം അ​​​​​​നാ​​​​​​വ​​​​​​ശ്യ​​​​​​മാ​​​​​​ണെ​​​​​​ന്ന് വെ​​​​​​ളി​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ക​​​​​​യാ​​​​​​ണെ​​​​​​ന്ന് കോ​​​​​​ണ്‍ഗ്ര​​​​​​സ് വ​​​​​​ക്താ​​​​​​വ് പ​​​​​​വ​​​​​​ൻ ഖേ​​​​​​ര പ്ര​​​​​​തി​​​​​​ക​​​​​​രി​​​​​​ച്ചു.

ക​​​​​​ഴി​​​​​​ഞ്ഞ 12 വ​​​​​​ർ​​​​​​ഷ​​​​​​ത്തി​​​​​​നി​​​​​​ടെ ഏ​​​​​​ഴു വ്യ​​​​​​ത്യ​​​​​​സ്ത സ​​​​​​ന്ദ​​​​​​ർ​​​​​​ഭ​​​​​​ങ്ങ​​​​​​ളി​​​​​​ൽ ആ​​​​​​ഗോ​​​​​​ള ക്രൂ​​​​​​ഡ് ഓ​​​​​​യി​​​​​​ൽ വി​​​​​​ല താ​​​​​​ഴ്ന്ന​​​​​​പ്പോ​​​​​​ഴും ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലെ വി​​​​​​ല കു​​​​​​റ​​​​​​ഞ്ഞി​​​​​​ട്ടി​​​​​​ല്ലെ​​​​​​ന്ന് എ​​​​​​ഐ​​​​​​സി​​​​​​സി ജ​​​​​​ന​​​​​​റ​​​​​​ൽ സെ​​​​​​ക്ര​​​​​​ട്ട​​​​​​റി ജ​​​​​​യ്റാം ര​​​​​​മേ​​​​​​ശ് ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ട്ടി. ഇ​​​​​​പ്പോ​​​​​​ഴ​​​​​​ത്തെ പ്ര​​​​​​ഖ്യാ​​​​​​പ​​​​​​നം തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് മു​​​​​​ന്നി​​​​​​ൽ​​​​​​ക്ക​​​​​​ണ്ടാ​​​​​​ണെ​​​​​​ന്നും ഏ​​​​​​പ്രി​​​​​​ൽ 30നു​​​​​​ശേ​​​​​​ഷം എ​​​​​​ന്താ​​​​​​ണു സം​​​​​​ഭ​​​​​​വി​​​​​​ക്കു​​​​​​ക​​​​​​യെ​​​​​​ന്ന് കാ​​​​​​ത്തി​​​​​​രി​​​​​​ക്കാ​​​​​​നും കോ​​​​​​ണ്‍ഗ്ര​​​​​​സ് നേ​​​​​​താ​​​​​​വ് കൂ​​​​​​ട്ടി​​​​​​ച്ചേ​​​​​​ർ​​​​​​ത്തു.

അ​​​​​​തേ​​​​​​സ​​​​​​മ​​​​​​യം, ഡീ​​​​​​സ​​​​​​ലി​​​​​​ന്‍റെ​​​​​​യും ഏ​​​​​​വി​​​​​​യേ​​​​​​ഷ​​​​​​ൻ ട​​​​​​ർ​​​​​​ബൈ​​​​​​ൻ ഫ്യു​​​​​​വ​​​​​​ലി​​​​​​ന്‍റെ​​​​​​യും (എ​​​​​​ടി​​​​​​എ​​​​​​ഫ്) ക​​​​​​യ​​​​​​റ്റു​​​​​​മ​​​​​​തി​​​​​​ക​​​​​​ൾ​​​​​​ക്ക് തീ​​​​​​രു​​​​​​വ ചു​​​​​​മ​​​​​​ത്തി. ഡീ​​​​​​സ​​​​​​ൽ ക​​​​​​യ​​​​​​റ്റു​​​​​​മ​​​​​​തി​​​​​​ക്ക് ഒ​​​​​​രു ലി​​​​​​റ്റ​​​​​​റി​​​​​​ന് 21.5 രൂ​​​​​​പ​​​​​​യും വി​​​​​​മാ​​​​​​ന ഇ​​​​​​ന്ധ​​​​​​ന​​​​​​മാ​​​​​​യ എ​​​​​​ടി​​​​​​എ​​​​​​ഫി​​​​​​ന്‍റെ ക​​​​​​യ​​​​​​റ്റു​​​​​​മ​​​​​​തി​​​​​​ക്ക് ലി​​​​​​റ്റ​​​​​​റി​​​​​​ന് 29.5 രൂ​​​​​​പ​​​​​​യു​​​​​​മാ​​​​​​ണ് കേ​​​​​​ന്ദ്രം അ​​​​​​ധി​​​​​​ക​​​​​​ തീ​​​​​​രു​​​​​​വ ചു​​​​​​മ​​​​​​ത്തി​​​​​​യ​​​​​​ത്. ആ​​​​​​ഭ്യ​​​​​​ന്ത​​​​​​ര​​​മാ​​​യി ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന ഇ​​​​​​വി​​​​​​ടെ​​​​​​ത്ത​​​​​​ന്നെ പ​​​​​​ര​​​​​​മാ​​​​​​വ​​​​​​ധി പി​​​​​​ടി​​​​​​ച്ചു​​​​​​നി​​​​​​ർ​​​​​​ത്താ​​​നാ​​​ണ് ഈ ​​​ന​​​ട​​​പ​​​ടി.

Latest News

Corehub Up